Update Body
കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ.സി.സി. 32 കേരള ബറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിററിൻ്റെ ആഭിമുഖ്യത്തിൽ തത്വമസി യോഗ തെറാപ്പി സെൻ്റർ, അത്തിക്കോത്ത് എ.സി. നഗർ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എ. രാജൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തകൻ വിജയകുമാർ ഹരിപുരം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു. വൃക്ഷതൈകളും വിതരണം ചെയ്തു. അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. എ.കെ.മുരളി, സി.കെ നാരായണൻ, ശ്രുതി എന്നിവർ സംസാരിച്ചു. അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും ഇ.വി.ഹരിചന്ദന നന്ദിയും പറഞ്ഞു.