പൂക്കളമത്സരം

🌾🏆 “പൊന്നോണപ്പൊലിമ 2026” 🏆🌾

കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വാർഡ് തല പൂക്കള മത്സരം സംഘടിപ്പിക്കുന്നു! 🌼✨

📍 വേദി: അലാമിപ്പള്ളി ബസ് സ്റ്റാൻഡ്
⏰ സമയം: രാവിലെ 7 മണി മുതൽ 10 മണി വരെ
🌸 ഇനം: വാർഡ് തല പൂക്കള മത്സരം

🏆 ക്യാഷ് പ്രൈസുകൾ:
🥇 ഒന്നാം സ്ഥാനം — ₹10,000
🥈 രണ്ടാം സ്ഥാനം — ₹7,000
🥉 മൂന്നാം സ്ഥാനം — ₹5,000

ഓണത്തിന്റെ നിറവും നാടിന്റെ കൂട്ടായ്മയും പൂക്കളിൽ വിരിയിക്കാം… 💛🌺
നമ്മുടെ വാർഡിന്റെ മികവ് തെളിയിക്കാൻ എല്ലാവരും ആവേശത്തോടെ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

🌼 നമ്മുടെ പൂക്കളം… നമ്മുടെ അഭിമാനം! 🏆✨

pookkalam
കര്‍ഷകദിനാചരണം

കൃഷിഭവൻ കർഷകദിനം  വിവിധ പരിപാടികളോടെ നടത്തി 
കാഞ്ഞങ്ങാട് :- കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവൻ  ചിങ്ങം ഒന്ന്  കർഷക ദിനം  വിവിധ പരിപാടികളോടെ നടത്തി. അരയി എരത്ത് മുണ്ട്യ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ വി  വി രമേശൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ എം പി ജാഫർ അധ്യക്ഷനായി. വൈസ്  ചെയർപേഴ്സൺ  ലതാ ബാലകൃഷ്ണൻ കുട്ടി കർഷകൻ, യുവ കർഷകൻ, മുതിർന്ന കർഷകൻ  ആദരിച്ചു. കുട്ടി കർഷകൻ അൻഷിൽ മധു, കെ ശ്രീധരൻ, എ സെബീന, രാജേന്ദ്രൻ മധുരം കൈ, രഘു അനന്തപള്ള, കെ വി ചിന്താമണി, ഉണ്ടച്ചി അരയി, ഇവി രാഘവൻ, പി ബാബു, കെ കുഞ്ഞമ്പു, കെ സുകുമാരൻ, ലളിത ബല്ല എൻ കെ വിമല, ജാനകി ഐങ്ങോത്ത്, സി പി അസിനാർ, ദേവദാസ് കാഞ്ഞങ്ങാട്, തുടങ്ങിയ 16 പേരെയാണ് ആദരിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം സുമതി, മുഹമ്മദ് മുറിയനാവി, എം വിജയൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ  സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, എം പ്രശാന്ത്, അനിൽ വാഴുന്നോറടി, കെ എം മിനി മോൾ എന്നിവർ സംസാരിച്ചു കൃഷി ഫീൽഡ് എസ് സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ,കൃഷി വിഭാഗം ഉദ്യോഗസ്ഥർ, കൃഷിക്കാർ, പൊതുപ്രവർത്തകർ പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ  പങ്കെടുത്തു. സാംസ്കാരിക ഘോഷയാത്ര, സെമിനാറുകൾ, വിവിധ കലാപരിപാടികൾ  എന്നിവയും നടന്നു

karshakadinam
വിജയോത്സവം-കാഞ്ഞങ്ങാട് നഗരസഭയിൽ

വിജയോത്സവം-കാഞ്ഞങ്ങാട് നഗരസഭയിൽ

image2
കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോബ് ഫെയർ

കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോബ് ഫെയർ

image1
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ഉന്നമനവും സ്വയംതൊഴിൽ കണ്ടെത്താനുള്ള പ്രോത്സാഹനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ എട്ടുപേർക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11.40 ലക്ഷം രൂപ വകയിരുത്തിയാണ് ഈ ക്ഷേമപദ്ധതി നടപ്പിലാക്കിയത്.

എ.സി. കണ്ണൻ നായർ പാർക്കിൽ നടന്ന വിതരണച്ചടങ്ങ് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. സുമതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മറ്റു സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.പി. ജാഫർ, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഗൗരീശ്രീ നന്ദി രേഖപ്പെടുത്തി.

News1
മിനി കാര്‍ഷിക നഴ്സറി തുറന്നു

പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി  കാര്‍ഷിക കര്‍മ്മസേനയുടെ നേത‍ൃത്വത്തില്‍ മിനി കാര്‍ഷിക നഴ്സറി തുറന്നു

IMAGE1
പുകയില വിരുദ്ധ ദിനാചരണം

ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ.സി.സി. 32 കേരള ബറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിററിൻ്റെ ആഭിമുഖ്യത്തിൽ തത്വമസി യോഗ തെറാപ്പി സെൻ്റർ, അത്തിക്കോത്ത് എ.സി. നഗർ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എ. രാജൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തകൻ വിജയകുമാർ ഹരിപുരം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു. വൃക്ഷതൈകളും വിതരണം ചെയ്തു.  അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. എ.കെ.മുരളി, സി.കെ നാരായണൻ, ശ്രുതി എന്നിവർ സംസാരിച്ചു. അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും ഇ.വി.ഹരിചന്ദന നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭയുടെ ‘ഗ്രീൻ മാജിക്' ചെമ്മട്ടംവയൽ ട്രഞ്ചിങ്‌ ഗ്രൗണ്ട് ഹരിതവനമായി

കാഞ്ഞങ്ങാട് നഗരസഭയുടെ ‘ഗ്രീൻ മാജിക്' ചെമ്മട്ടംവയൽ ട്രഞ്ചിങ്‌ ഗ്രൗണ്ട് ഹരിതവനമായി

കാഞ്ഞങ്ങാട് നഗരസഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഗ്രീൻ മാജിക്’ പദ്ധതിയിൽ ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ട് ഹരിതവനമായി മാറ്റിയ വാർത്ത വായിക്കാം.

വായിക്കുവാൻ 

Haritha Kavadam