കാഞ്ഞങ്ങാട് നഗരസഭ – ഒറ്റനോട്ടത്തിൽ
കാസര്‍കോഡ് ജില്ലയിലെ ഒരു പ്രധാന പട്ടണവും നഗരസഭയുമാണ് കാഞ്ഞങ്ങാട്. കാസര്‍കോഡ് പട്ടണത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയില്‍ നിന്നും അര കിലോമീറ്റര്‍ തെക്കായി പുതിയകോട്ടയില്‍ മുനിസിപ്പല്‍ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സര്‍ക്കാര്‍ ആശുപത്രിയും സ്ഥിതിചെയ്യുന്നു.
1984 ജൂണ്‍ ഒന്നിന് അന്നുവരെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ നഗരസഭയായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. തുടര്‍ന്ന് 1988 വരെ ഭരണം സ്പെഷ്യല്‍ ഓഫീസറായിരുന്നു നടത്തി വന്നത്. 1988 ല്‍ തെരഞ്ഞെടുപ്പ് നടത്തുകയും 1988 ഫെബ്രുവരി 8 ന് കെ.എം. ശംസുദ്ദീന്‍ ചെയർപെഴ്സൺ ആയുള്ള പ്രഥമ ജനകീയ കൗണ്സില് അധികാരമേറ്റെടുക്കുകയും ചെയ്തു.
📍
ജില്ല
കാസര്‍ഗോഡ്
📐
വിസ്തീര്‍ണ്ണം
39.54 ച.കി.മീ
🏘️
വാര്ഡുകള്
47
👥
ജനസംഖ്യ
73,342
👨
പുരുഷന്മാര്‍
35,476
👩
സ്ത്രീകള്‍
37,866
📊
ജനസാന്ദ്രത
1,877 / ച.കി.മീ
⚥
സ്ത്രീ : പുരുഷ അനുപാതം
1067 : 1000
📚
മൊത്തം സാക്ഷരത
90.09%
👨🎓
പുരുഷ സാക്ഷരത
93%
👩🎓
സ്ത്രീ സാക്ഷരത
87%
🔢
നഗരസഭ കോഡ്
M140100